എംപിമാർക്കെതിരായ അച്ചടക്ക നടപടി, പ്രിവിലേജ് കമ്മിറ്റി അടുത്ത ആഴ്ച

Advertisement

ന്യൂഡെല്‍ഹി.എംപിമാർക്കെതിരായ അച്ചടക്ക നടപടി വിഷയത്തിൽ പ്രിവിലേജ് കമ്മിറ്റി അടുത്ത ആഴ്ച ചേരും. ശീതകാല സമ്മേളനത്തിൽ 146 പ്രതിപക്ഷ അംഗങ്ങളാണ് ഇരുസഭകളിൽ നിന്നും സസ്പെൻഷനിലായത്. ഇതിൽ 14 അംഗങ്ങളുടെ വിഷയം പിന്നീട് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. 11 രാജ്യസഭാ എംപിമാരുടെയും മൂന്ന് ലോക്സഭാ എംപിമാരുടെയും അച്ചടക്ക നടപടിയാണ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിധേയമാക്കിയത്. രാജ്യസഭയുടെ പ്രതിരോധ കമ്മറ്റി ഒമ്പതിനും ലോക്സഭയുടെത് 12 നും ആണ് ചേരുക. ലോക്സഭാ പ്രിവിലേജ് കമ്മിറ്റി ചെയർമാൻ ബിജെപി അംഗമായ സുശീൽ കുമാർ സിങ്ങും രാജ്യസഭയിലെത് ഹരിവംശും ആണ് . സഭ പരിഗണനക്കയച്ച 14 അംഗങ്ങളുടെ വിഷയത്തിൽ എന്ത് തുടർ നടപടികൾ വേണമെന്നത് സംബന്ധിച്ച് തീരുമാനം കമ്മിറ്റി കൈക്കൊള്ളും