ഇന്ന് വ്യാപാരി ഹര്‍ത്താല്‍

Advertisement

നീലഗിരി .തമിഴ്നാട് പന്തല്ലൂരിൽ മൂന്നു വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരി സംഘടന. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കടകൾ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അടച്ചിട്ട് പ്രതിഷേധിക്കും. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും വ്യാപാരികൾ ആഹ്വാനം ചെയ്തു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടയുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രഖ്യാപിച്ചു. നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുമെന്നാണ് പ്രഖ്യാപനം

Advertisement