ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയാകാതെ കോൺഗ്രസ് ആർജെഡി ചർച്ച

Advertisement

ന്യൂഡെല്‍ഹി.ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയാകാതെ കോൺഗ്രസ് ആർജെഡി ചർച്ച . ബീഹാറിൽ 10 സീറ്റ് വേണമെന്ന് പിസിസി ആവശ്യപ്പെട്ടെങ്കിലും ആർജെഡി നിഷേധിച്ചു.അതിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാന മന്ത്രി സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി രംഗത്ത് വന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ചർച്ചകളിലേക്ക് കടന്ന ഇന്ത്യ സഖ്യത്തിലെ ആദ്യ യോഗം ധാരണയാകാതെയാണ് പിരിഞ്ഞത്.കോൺഗ്രസ് രൂപീകരിച്ച ദേശീയ സഖ്യ സമിതി ബീഹാറിലെ ആർജെഡി കളുമായി യോഗം ചേർന്നു.യോഗത്തിൽ പത്ത് സീറ്റുകൾ പിസിസി ആവശ്യപ്പെട്ടെങ്കിലും ആർജെഡി വഴങ്ങിയില്ല.എന്നാൽ എട്ട് സീറ്റെങ്കിലും നൽകണമെന്ന പിസിസി ആവശ്യത്തെ ആർ ജെ ഡി അംഗീകരിച്ചില്ല.കോൺഗ്രസിന് അഞ്ച് സീറ്റെന്ന നിലപാടിൽ ആർ ജെ ഡി ഉറച്ചുനിന്നു .ബിജെപി മുഖ്യ ശത്രു എല്ലാത്തിടങ്ങളിൽ സീറ്റിനായി കടുംപിടുത്തം പിടിക്കേണ്ടതില്ലയെന്നാണ് ഹൈക്കമാൻഡ് നിലപാട്.ആർജെഡിയുമായി ചർച്ചകൾ തുടരുമെന്ന് ദേശീയ സഖ്യ സമിതി അംഗം സൽമാൻ ഖുർഷിദ് യോഗത്തിനുശേഷം പറഞ്ഞു

ആം ആദ്മി , സമാജ് വാദി പാർട്ടികളുമായി നാളെയും മറ്റന്നാളുമായി ചർച്ചകൾ നടത്തും.അതിനിടെ, കോൺഗ്രസിനെയും, മറ്റ് സഖ്യകക്ഷികളെയും അമ്പരപ്പിച്ചു കൊണ്ട്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഖ്യത്തിന്റ പ്രധാനമന്ത്രി മുഖം ആകണമെന്ന ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി രംഗത്ത് വന്നു.സീറ്റ് വിഭജനത്തിൽ കോൺഗ്രസ്സിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ജെഡിയുവും സമാജ് വാദി പാർട്ടിയും ഉറച്ചു നിൽക്കുന്നതിനിടെ ഈ നിലപാട് നിർണ്ണായകമാണ്.