ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കോലപ്പെടുത്തി

Advertisement

കൊല്‍ക്കത്ത .ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കോലപ്പെടുത്തി. മുർഷിദാബാദിലെ പാർട്ടി ജില്ല ജനറൽ സെക്രട്ടറി സത്യേൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ബഹറാംപൂരിലാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം ക്ലോസ് റേഞ്ചിൽ വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭാവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.നേരത്തെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വിശ്വസ്തനായിരുന്ന സത്യേൻ ചൗദരി പിന്നീടാണ് തൃണമൂൽ കോൺഗ്രസിൽ എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടായത് മുർഷിദാബാദിലാണ്.