ന്യൂഡെല്‍ഹി. ബിൽകിസ് ബാനോ കേസിലെ സുപ്രിം കോടതി വിധി, രാഷ്ട്രീയമായി ബിജെപിയുടെ മുഖത്തേറ്റ് അടി. സ്ത്രീ ക്ഷേമ നയങ്ങൾ ലോകസഭ തെരഞ്ഞെടുപ്പിൽ പ്രചാരണമാക്കാനുള്ള തിരക്കിട്ട നീക്കങ്ങൾക്കിടെയാണ് ബിൽകിസ് ബാനോ കേസിൽ ബിജെപി ഭരിക്കുന്ന ഗുജറാത് സർക്കാറിനു സുപ്രിം കോടതിയിൽ നിന്നുള്ള രൂക്ഷ വിമർശനം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിന് അംഗീകാരം കൂടിയാണ് സുപ്രിം കോടതി വിധി. കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് വ്യക്തമായതായി രാഹുൽ ഗാന്ധി. ബലാൽസംഗ കേസിലെ പ്രതികളെ പരിധിവിട്ട് സഹായിച്ചത് എന്തിനെന്ന് ബിജെപി വിശദീകരിക്കണമെന്ന് ഹർജി ക്കാരി ൽ ഒരാളായ സിപിഎം പിബി അംഗം സുഭാഷിണി അലി പറഞ്ഞു.
2024 ലോക സഭ തെരഞ്ഞെടുപ്പിൽ വനിത – യുവ വോട്ടുകളാണ് ബിജെപിയുടെ ലക്ഷ്യം. വനിതാ സംവരണ ബില്ല് ഉൾപ്പെടെ , വനിതാ ക്ഷേമ നയങ്ങൾ മുൻ നിർത്തി പ്രചാരണ പദ്ധതി തയ്യാറാക്കുന്നതിനിടെ ബിൽക്കിസ് ബാനൂ കേസിലെ സുപ്രിം കോടതി വിധി, രാഷ്ട്രീയമായും, ധാർമിക മായും ബിജെപി യെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിനു ആയുധം നൽകുന്നതാണ്.bilkis
ഗുജറാത്ത് നിയമ സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഗുജറാത്തിലെ ബിജെപി സർക്കാർ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
പ്രതികളെ ബിജെപി നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചതും വിവാദമായിരുന്നു. ബലാൽസംഗക്കേസിലെ പ്രതികളെ രക്ഷിക്കാൻ, ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം ഉപയോഗിചെന്ന സുപ്രിം കോടതി യുടെ രൂക്ഷ വിമർശനം പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ്.
കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് സുപ്രിം കോടതി വിധിയോടെ വ്യക്തമായതായി രാഹുൽ ഗാന്ധി.
ഗുജറാത്ത് കലാപത്തിലെ ഇരകൾക്കായി ശക്തമായ ഇടപെടൽ നടത്തിയ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഗൂഢാലോചന കേസ് നേരിടുന്നതിനിടെ, ബിൽകിസ് ബാനോ കേസിൽ സാമൂഹ്യപ്രവർത്തകരുടെ ഇടപെടൽ സുപ്രിം കോടതി അംഗീകരിച്ചു എന്നതും ശ്രദ്ധേയമാണ്