ബെംഗളൂരുവിൽ സ്പായുടെ മറവിൽ പെൺവാണിഭം; 44 സ്ത്രീകളെ രക്ഷപ്പെടുത്തി; മലയാളി ഉൾപ്പെടെ 34 പ്രതികൾ അറസ്റ്റിൽ

Advertisement

ബെംഗളൂരു: മഹാദേവപൂർ പോലീസ് സ്‌റ്റേഷന് പരിധിയിൽ സ്പായുടെ പേരിൽ പെൺവാണിഭം നടത്തുന്ന റോഡിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് റെയ്ഡ് നടത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഉള്ള 44 സ്ത്രീകളെ രക്ഷപ്പെടുത്തിയ പോലീസ് 34 പ്രതികളെ കസ്റ്റഡിയിലെടുത്തു.

ബഹുനില കെട്ടിടത്തിന്റെ ഒന്നും ആറും നിലകളിൽ സ്പാ നടത്തിവരികയായിരുന്നു അനിൽ എന്ന ആളാണ് അറസ്റ്റിലായിരിക്കുകയാണ്.

ഇയാൾ മലയാളിയാണെന്നും ബെംഗളുരുവിലെത്തി സ്പാ നടത്തി വരികയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. മഹാദേവപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.