തമിഴ് നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം തുടരുന്നു,കേസ് ഇന്ന്

Advertisement

ചെന്നൈ. തമിഴ് നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം തുടരുന്നു. ഇന്ന് ഡിപ്പോകൾ ഉപരോധിച്ച് സമരം നടത്തുമെന്നാണ് സംഘടനകളുടെ പ്രഖ്യാപനം. സമരത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ കേസ് ഇന്ന് പരിഗണിയ്ക്കും. മുതിർന്ന അഭിഭാഷകനായ രാമനാണ് കേസ് നൽകിയത്.

പൊങ്കൽ അടുത്ത സമയത്ത് നടത്തുന്ന സമരം പൊതുജനങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടാകുമെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൽ ഹർജി നൽകിയത്. അടിയന്തര കേസായി പരിഗണിയ്ക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചു. ഇന്ന് രാവിലെ ആദ്യ കേസായി ഇത് പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് ഗംഗാപുർവാല അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിയ്ക്കുക.