തീ കായാൻ കൽക്കരി,അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു

Advertisement

ലഖ്നൗ.ഉത്തർപ്രദേശ് അംരോഹ ജില്ലയിൽ അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു.രണ്ടുപേരുടെ നില ഗുരുതരം.രാത്രി വീട്ടിനുള്ളിൽ തീ കായാൻ കൽക്കരി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച രാത്രി നടന്ന സംഭവം പുറത്തറിയുന്നത് ഇന്നലെ രാത്രി. വീട്ടുകാർ വാതിൽ തുറക്കാത്തതിനെത്തുടർന്ന നാട്ടുകാർ വാതിൽ തകർത്ത അകത്ത് കടന്നപ്പോഴാണ് അതിദാരുണ സംഭവം അറിയുന്നത്.റഹിസുദ്ദീന്റെ മൂന്നു മക്കളും ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചവരിൽ.റഹിസുദ്ദീന്റെ ഭാര്യയും അവളുടെ സഹോദരനുമാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്