അയോധ്യ രാമക്ഷേത്രത്തിലേക്ക് 2400 കിലോ ഭാരമുള്ള അമ്പലമണി… ചെലവ് 25 ലക്ഷം രൂപ

Advertisement

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് 2400 കിലോ ഭാരമുള്ള അമ്പലമണി നിര്‍മിച്ചു. രാജ്യത്തെ ഏറ്റവും തൂക്കമേറിയ അമ്പലമണിയാണിത്. എട്ടുലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച അമ്പലമണിക്ക് 25 ലക്ഷം രൂപയാണ് ചെലവ്.
ഉത്തര്‍പ്രദേശിലെ ജലേസറില്‍ നിര്‍മ്മിച്ച അമ്പലമണി ഇന്നലെ ട്രെയിന്‍ മാര്‍ഗമാണ് അയോധ്യയിലെത്തിച്ചത്. അതിനുശേഷം വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മുപ്പത് തൊഴിലാളികള്‍ ചേര്‍ന്നാണ് അമ്പലമണി നിര്‍മിച്ചത്. സ്വര്‍ണം, വെള്ളി, വെങ്കലും, സിങ്ക്, ലെഡ്, ടിന്‍, ഇരുമ്പ്, മെര്‍ക്കുറി എന്നീ ലോഹങ്ങള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മരിച്ചുപോയ സഹോദരങ്ങളുടെ ആഗ്രഹ പൂര്‍ത്തികരണത്തിനായാണ് അമ്പലമണി ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയതെന്ന് ലോഹ വ്യാപാരിയായ ആദിത്യ മിത്തല്‍ പറഞ്ഞു.