രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര അസമിലും തടയാൻ ശ്രമം,കോണ്‍ഗ്രസ്

Advertisement

ദിസ്പൂര്‍. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര അസമിലും തടയാൻ ശ്രമമെന്ന് കോൺഗ്രസ് .ജോർഹാട്ടിൽ കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാൻ സർക്കാർ അനുമതി നൽകിയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ അറിയിച്ചു. നിയന്ത്രണങ്ങളോടെ യാത്ര മണിപ്പൂരിൽ നിന്ന് ഈ മാസം 14 ന് തന്നെ ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം ഇംഫാലിലെ വേദിമാറ്റ സംബന്ധിച്ചു കോൺഗ്രസിൽ ചർച്ചകൾ തുടരുകയാണ്

Advertisement