ഭാരത് ജോഡോ ന്യായ യാത്രയുടെ ഉദ്ഘാടന വേദി മണിപ്പൂരിലെ ഇംഫാലിൽ നിന്ന് മാറ്റി

Advertisement

ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയുടെ ഉദ്ഘാടന വേദി മണിപ്പൂരിലെ ഇംഫാലിൽ നിന്ന് മാറ്റി. പകരം
തൗബാലിൽ നിന്ന് യാത്ര ആരംഭിക്കും.ആളുകളെ കുറച്ച് പരിപാടി നടത്തേണ്ട എന്ന് തീരുമാനിച്ചാണ് ഹൈക്കമാൻഡ് മണിപ്പൂർ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിച്ചത്.തൗബാലിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഇംഫാലിലെ പാലസ് ഗ്രൗണ്ടിലും യോഗം ചേരും.ആയിരം പേരെ മാത്രമേ പാലസ് ഗ്രൗണ്ടിൽ അനുവദിക്കൂ എന്നാണ് മണിപ്പൂർ സർക്കാരിന്റെ നിലപാട്.
അതേസമയം യാത്രയ്ക്ക് രണ്ട് ജില്ലകളിൽ രാത്രി തങ്ങാന്‍ അസം സർക്കാർ അനുമതി നിഷേധിച്ചതായി കോൺഗ്രസ് അറിയിച്ചു.ധേമാജി ജില്ലയിലെ ഗോഗമുഖിലും ജോർഹട്ട് ജില്ലയിലും ആണ് ദേശീയ നേതാക്കൾ കഴിയുന്ന കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചത്.