പൂഞ്ചിൽ സൈനികർക്ക് നേരെ ഭീകരാക്രമണം

Advertisement

ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെ ഭീകരക്രമണം.സൈനിക വാഹനങ്ങൾക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.
നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് -മെന്ദർ റോഡിലാണ് ഭീകരാക്രമണം ഉണ്ടായത്.വാഹനത്തിനു നേരെ വെടിയുതീർത്ത ശേഷം ഭീകരർ കടന്ന് കളഞ്ഞു. തിരിച്ചടി നൽകിയതയും ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് സൈന്യം അറിയിച്ചു.
പൂഞ്ച് – മെന്ദർ റോഡ് അടച്ച സൈന്യം, ഭീകരർക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. ജമ്മു കാശ്മീരിൽ മൂന്നാഴ്ച്ചയ്ക്കിടെ സൈന്യത്തിനു നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണം ആണിത്. ഡിസംബറിൽ രജൗരിയിൽ ഉണ്ടായ ആക്രമണത്തിൽ 4 സൈനികർ വീരമൃത്യു വരിച്ചിരുന്നു.

file pic