ഇന്ത്യാമുന്നണിക്ക് കണ്‍വീനര്‍ വേണ്ടെന്ന്, പകരം ഇങ്ങനെ

Advertisement

ന്യൂഡെല്‍ഹി . ഇന്ത്യ മുന്നണിക്ക് കൺവീനർ സ്ഥാനം വേണ്ടെന്നു നേതാക്കള്‍. മുന്നണിയിലുള്ള എല്ലാ പാർട്ടികളുടെയും നേതാക്കളെ ഉൾപ്പെടുത്തിയ ഒരു സമിതി, ഏകോപനം നിർവഹിക്കണം എന്ന നിർദ്ദേശമാണ്, ഇന്നലെ ചേർന്ന
യോഗത്തിൽ ഉയർന്നുവന്നത്. മമത ബാനർജിയുട അതൃപ്തി കണക്കിലെടുത്താണ് നിതീഷ് കൺവീനർ സ്ഥാനം ഏറ്റെടുക്കാതിരുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം ചർച്ചകൾക്കായി മല്ലികാർജ്ജുൻ ഖർഗെ, ശരത് പവാർ പഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളുമായി പ്രത്യേകം ചർച്ച നടത്തും. തൃണമൂൽ കോൺഗ്രസ് മുന്നോട്ടുവെച്ച ഉപാധിയിൽ, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഇന്ന് ഉണ്ടായിരിക്കും. ബംഗാളിൽ കൊണ്ഗ്രെസ്സിന് മൂന്ന് സീറ്റുകൾ നൽകുന്നതിനു പകരമായി, അസമിൽ രണ്ടും മേഘാലയയിൽ ഒരു സീറ്റുമടക്കം 3 സീറ്റുകൾ വേണമെന്നാണ് തൃണമൂലിന്റെ ഉപാധി.