പാര്‍ലമെന്റ് പുക ഷെല്‍ ആക്രമണം; മുഖ്യസൂത്രധാരന്‍ മനോരഞ്ജനെന്ന് ഡല്‍ഹി പോലീസ്

Advertisement

പാർലമെന്റ് പുക ഷെൽ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മനോരഞ്ജൻ ആണെന്ന് ഡൽഹി പോലീസ്.നാർക്കോ ടെസ്റ്റിൽ മനോരഞ്ജനാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
ലളിത് ഝായാണ് മുഖ്യ ആസൂത്രകൻ എന്ന് ആയിരുന്നു പോലീസിന്റെ മുൻ നിലപാട്.അഞ്ച് പ്രതികളുടെ പോളിഗ്രാഫ്, നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് ടെസ്റ്റുകൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജറാക്കി.6 പ്രതികളെയും പട്യാല ഹൗസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.