പാര്‍ട്ടി വിട്ട കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മിലിന്ദ് ദി യോറ ശിവസേന ഷിന്‍ടെ വിഭാഗത്തില്‍ ചേര്‍ന്നു. നേട്ടത്തിന്റ രാഷ്ട്രീയത്തിലാണ് വിശ്വാസമെന്നു മിലിന്ദ് ദിയോറ.
ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നീക്കം. കോണ്‍ഗ്രസുമായി പിണങ്ങിയത് മുംബൈ സൗത്ത് സീറ്റിന്റ പേരിലെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കള്‍ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായാണ് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയുടെ രാജി. വര്‍ഷങ്ങള്‍ നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി എക്സിലൂടെ പ്രഖ്യാപനം.
പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ അംഗത്വം എടുത്തു. വേദനയുടെ രാഷ്ട്രീയത്തില്‍ വിശ്വാസമില്ലെന്നും നേട്ടത്തിന്റ രാഷ്ട്രീയത്തിലാണ് വിശ്വാസമെന്നും മിലിന്ദ്. ഭാരത് ജോഡോ ന്യായ് യാത്രയെ തകര്‍ക്കാന്‍ ബിജെപി നടത്തിയെ ആസൂത്രണമാണ് ഇന്ന് തന്നെ മിലന്ദ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
രണ്ടു തവണ മിലിന്ദ് വിജയിച്ച മുംബൈ സൗത്ത് സീറ്റ്, നിലവില്‍ ശിവ സേന ഉദ്ധവ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റാണ്. ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി തനിക്ക് മുംബൈ സൗത്ത് മണ്ഡലം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മിലിന്ദ് പാര്‍ട്ടി വിട്ടത്. സീറ്റില്‍ ഉദ്ധവ് വിഭാഗത്തിനെതിരെ മിലിന്ദിനെ നിയോഗിക്കാനാണ് ഷിന്‍ഡെയുടെ നീക്കം.