ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം രൂക്ഷമായി തുടരുന്നു

Advertisement

കൊച്ചി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം രൂക്ഷമായി തുടരുന്നു.ശൈത്യത്തെ തുടർന്നുള്ള ശക്തമായ മൂടൽമഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചു.ട്രെയിൻ വ്യോമഗതാഗതത്തിനു പുറമേ റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ദൃശ്യപരിധി പലയിടങ്ങളിലും പൂജ്യമാണ്.കൊടും ശൈത്യത്തിനിടെ ഡൽഹിയിൽ സ്കൂളുകൾ ഇന്ന് തുറക്കും. 9 മണിക്ക് ശേഷം ആയിരിക്കും ക്ലാസുകൾ ആരംഭിക്കുക. ഹരിയാനയിൽ ശൈത്യകാല അവധി ഈ മാസം 18 വരെ നീട്ടി. ഡൽഹിയിൽ ശൈത്യത്തോടൊപ്പം വായു മലിനീകരണവും അതിരൂക്ഷമായി തുടരുന്നു.വായു ഗുണനിലവാരം സൂചിക 500 നു മുകളിൽ രേഖപ്പെടുത്തി.ഗാസിയാബാദ്,നോയിഡ,ഫരീദാബാദ്,ഗുരുഗ്രാംഎന്നീ മേഖലകൾ സിവിയർ വിഭാഗത്തിൽ തുടരുന്നു

Advertisement