ബൈക്കിൽ വരവെ പട്ടത്തിൻ്റെ ചരട് കഴുത്തിൽ കുരുങ്ങി സൈനികന് ദാരുണാന്ത്യം

Advertisement

ഹൈദരാബാദ്: ബൈക്കിൽ വരവെ ചൈനീസ് പട്ടം കുരുങ്ങി കഴുത്ത് മുറിഞ്ഞ് സൈനികൻ മരിച്ചു. കാഗിത്തല കോട്ടേശ്വർ റെഡ്ഡി എന്ന 30കാരനാണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ പട്ടം പറത്തിൽ മത്സരം നടക്കുന്നുണ്ടായിരുന്നു. ബൈക്കിൽ വരികയായിരുന്ന കോട്ടേശ്വറിന്റെ കഴുത്തിൽ പട്ടത്തിന്റെ ചരട് കുടുങ്ങുകയും കഴുത്ത് മുറിഞ്ഞ് മരിക്കുകയുമായിരുന്നു. ലാംഗർ ഹൗസിനടുത്തുള്ള ഇന്ദിര റെഡ്ഡി ഫ്‌ളൈ ഓവറിന് മുകളിൽ വെച്ചാണ് സംഭവം.

Advertisement