മൂടൽമഞ്ഞിനെ തുടർന്ന് വിമാനം വൈകുമെന്ന് യാത്രക്കാരെ അറിയിക്കുന്നതിനിടയില്‍ സംഭവിച്ചതിന്‍റെ നടുക്കത്തില്‍ പൈലറ്റ്,പരാതിയുമായി ഇന്‍ഡിഗോ

Advertisement

ന്യൂഡെല്‍ഹി. ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റിന് നേരെ യാത്രക്കാരന്റെ അപ്രതീക്ഷിത ആക്രമണം .ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ 6E 2175 വിമാനത്തിലാണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. മൂടൽമഞ്ഞിനെ തുടർന്ന് വിമാനം വൈകുമെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുന്നതിനിടയിലാണ് പ്രതി സാഹിൽ കടാരിയ പൈലറ്റിനെ മർദിച്ചത്.യാത്രക്കാരനെതിരെ ഇൻഡിഗോ പോലീസിൽ പരാതി നൽകി. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.യാത്രക്കാരന്റെ മോശം പെരുമാറ്റത്തിൽ ‘നോ ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തുന്ന സംബന്ധിച്ചുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ ഇൻഡിഗോ പ്രത്യേക സമിതി രൂപീകരിച്ചു. പൈലറ്റിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വ്യോമയാന സുരക്ഷ ഏജൻസിയും അന്വേഷണം ആരംഭിച്ചു