ഇന്ത്യാ സഖ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തി മായാവതി

Advertisement

ന്യൂഡെല്‍ഹി . ഇന്ത്യാ സഖ്യത്തിലേക്കില്ലെന്ന് ബി എസ് പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പിനുശേഷം സഖ്യ സാധ്യത തേടുമെന്നും പ്രഖ്യാപനം. ബംഗാളിൽ ഇന്ത്യ സഖ്യത്തിന്റെ സീറ്റ് ചർച്ച വഴി മുട്ടി. സീറ്റ് വിഭജനവും, പ്രചാരണവും വൈകുന്നതിൽ ജെ ഡി യു വിന് അതൃപ്തി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിന് ഇല്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് മായാവതിയുടെ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിനു പരിശോധിക്കുമെന്ന് മായാവതി വ്യക്തമാക്കി. ഉത്തർ പ്രദേശിൽ ബിജെപി യുമായി കടുത്ത മത്സരത്തിനൊരുങ്ങുന്ന ഇന്ത്യാ സഖ്യത്തിന് കനത്ത വെല്ലു വിളി ഉയർത്തുന്നതാണ് മായാവതി യുടെ തീരുമാനം.

മധ്യപ്രദേശ് രാജസ്ഥാൻ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലും ബി എസ് പി പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമാകും.ബംഗാളിൽ കോണ്ഗ്രസിന്റെ സമിതി യുമായി ചർച്ചക്ക് തയ്യാറല്ലെല്ലെന്നണ് മമത ബാനർജിയുടെ നിലപാട്.ഉപാധികളോടെ പരമാവധി മൂന്ന് സീറ്റുകളെ നൽകാൻ കഴിയൂ എന്നാ തൃണമൂലിന്റെ ഫോർമുല, ബംഗാൾ കോണ്ഗ്രസ് തള്ളി. ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ നീണ്ടു പോകുന്നതിൽ ജെ ഡി യു അതൃപ്തി അറിയിച്ചു.

ദേശീയതലത്തിലുള്ള സഖ്യത്തിന്റെ പ്രചാരണം നേരത്തെ ആരംഭിച്ചില്ലെങ്കിൽ ഗുണം ചെയ്യില്ലെന്നും ജെഡി യു ഇന്ത്യ സഖ്യ നേതാക്കളെ അറിയിച്ചു.

Advertisement