ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂര്‍ വെങ്കിടങ്ങില്‍ ടി.എന്‍. പ്രതാപന് വോട്ട് അഭ്യര്‍ത്ഥിച്ച് എഴുതിയ ചുവരെഴുത്ത് ടി.എന്‍. പ്രതാപന്‍ തന്നെ മായ്പ്പിച്ചു. ചിഹ്നം മാത്രം എഴുതാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം അറിയിച്ചു. എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും പ്രതാപന്‍ അറിയിച്ചു.