ഇന്ത്യ മാല ദ്വീപ് നയതന്ത്ര സംഘർഷത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

Advertisement

മുംബൈ. ഇന്ത്യ മാല ദ്വീപ് നയതന്ത്ര സംഘർഷത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
എല്ലാ രാജ്യങ്ങളും എല്ലാ ദിവസവും ഇന്ത്യയെ പിന്തുണയ്ക്കുമെന്നോ ഇന്ത്യയോട് യോജിക്കുമെന്നോ തനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല എന്ന് ജയശങ്കർ.10 വർഷങ്ങൾ കൊണ്ട് ഒട്ടേറെ ലോക രാജ്യങ്ങളുമായി ശക്തമായ ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.രാഷ്ട്രീയത്തിൽ മാറ്റമുണ്ടായാലും, ജനങ്ങൾ ഇന്ത്യയുമായുള്ള നല്ല ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുണ്ട് എന്ന് വിദേശകാര്യമന്ത്രി.കാര്യങ്ങൾ നല്ല രീതിയിൽ പോയില്ലെങ്കിൽ പരിഹരിക്കാൻ ചർച്ചകൾ ആവശ്യമായി വരുമെന്നും നാഗ്പൂരിലെ ടൌൺ ഹാൾ സംവാദ പരിപാടി യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ.