നാഗാലാന്‍ഡിലെ ജനങ്ങൾക്ക് 9 വർഷം മുൻപ് പ്രധാനമന്ത്രി നൽകിയ ഉറപ്പിൽ ഇപ്പോഴും പരിഹാരം ഇല്ല, രാഹുൽ

Advertisement

കോഹിമ.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽ യാത്ര തുടരുന്നു. സുൻഹബോട്ടോയിൽ നിന്ന് ആരംഭിച്ച് യാത്രയിൽ നാഗ ഉടമ്പടിയിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം ആവർത്തിച്ചു.ജനങ്ങൾക്ക് 9 വർഷം മുൻപ് പ്രധാനമന്ത്രി നൽകിയ ഉറപ്പിൽ ഇപ്പോഴും പരിഹാരം ഇല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.നാഗാലാൻഡിലെ വികസനവും നാഗാ കരാർ പ്രശ്നവും ഉയർത്തിക്കാട്ടിയാണ് യാത്ര തുടരുന്നത്.വൻജന പങ്കാളിത്തമാണ് വടക്കിഴക്കൻ മേഖലകളിൽ രാഹുലിന്റെ യാത്രയ്ക്ക് ലഭിക്കുന്നത്.നാളെ അസമിലേക്ക് പ്രവേശിക്കുന്ന യാത്ര ഇന്ന് മോകോക്ചുങിൽ സമാപിക്കും