മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് ഇഡി ക്ക് മുന്നിൽ ഹാജരാകണം

Advertisement

ന്യൂഡെല്‍ഹി.ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് ഇഡി ക്ക് മുന്നിൽ ഹാജരാകണം. രാവിലെ പതിനൊന്നു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇ ഡി നൽകിയ നോട്ടീസ്. ഇത് നാലാം തവണയാണ് കേസിൽ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് നോട്ടീസ് നൽകുന്നത്. കഴിഞ്ഞ മൂന്നു നോട്ടീസുകളും കെജ്രിവാൾ അവഗണിച്ചിരുന്നു. നാളെ ഇഡിക്ക് മുന്നിൽ ഹാജരാകുമോ എന്ന ചോദ്യത്തോട്, നിയമ പ്രകാരം പ്രവർത്തിക്കും എന്നാണ് ഇന്നലെ കേജ്രിവാൾ പ്രതികരിച്ചത്. കേജ്രിവാൾ ഇന്നും ഹാജരാകില്ല എന്നാണ് ആം ആദ്മി പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഇന്ന് മൂന്ന് ദിവസത്തെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഗോവയിലേക്ക് പോകാനാണ് തീരുമാനം. ജനുവരി 11 മുതലായിരുന്നു നേരത്തെ ഗോവയിൽ പ്രചരണ പരിപാടി നിശ്ചയിച്ചിരുന്നത്, എന്നാൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങളെ തുടർന്ന്, പരിപാടികൾ മാറ്റിവച്ചിരുന്നു.