ന്യൂഡെല്‍ഹി.മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർ റൺവേയ്ക്ക് അരികിലെ റോഡിൽ ഇരുന്ന് ആഹാരം കഴിച്ച സംഭവത്തിൽ ഇൻഡിഗോയ്ക്കെതിരെയും വിമാനത്താവളത്തിനെതിരെയും ഡിജിസിഎയുടെ നടപടി.ഇൻഡിഗോ വിമാന കമ്പനിക്ക് 1.20 കോടി രൂപ പിഴ ചുമത്തി.
സംഭവത്തിൽ മുംബൈ വിമാനത്താവളത്തിന് ഡിജിസിഎ 30 ലക്ഷം രൂപയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി 60 ലക്ഷം രൂപയും പിഴ ചുമത്തി.കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിമാനത്താവളം പരാജയപ്പെട്ടുവെന്നും ഡിജിസിഎ ആരോപിച്ചു. തിങ്കളാഴ്ച ഗോവയിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം ശക്തമായ മൂടൽമഞ്ഞ് കാരണം മുംബൈയിൽ ഇറക്കിയ സമയത്താണ് യാത്രക്കാർ പ്രതിഷേധിച്ച് റൺവേക്ക് അരികിലെ റോഡിൽ കുത്തിയിരുന്നത്