ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക് കടന്നു. അസമില്‍ പര്യടനം ആരംഭിച്ചു. രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ ആസാമിലേതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹലുവാറ്റിംഗില്‍ നിന്നാണ് 8 ദിവസം നീണ്ട് നില്‍ക്കുന്ന അസം പര്യടനം ആരംഭിച്ചത്. അവിടെ 17ജില്ലകളിലായി 833 കിലോമീറ്റര്‍ യാത്ര സഞ്ചരിക്കും.അതേ സമയം യാത്ര കടന്നുപോകുന്ന ശിവനഗറില്‍ അസം യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ അങ്കിത ദത്ത പ്രതിഷേധവുമായി രംഗത്തെത്തി. തന്നെ പാര്‍ട്ടി പുറത്താക്കിയത് നീധി തേടിയതിനാണെന്ന് അങ്കിത ആരോപിച്ചു. ബാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരും നാഗാലാന്‍ഡും പൂര്‍ത്തീകരിച്ചിരുന്നു.