അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ വിഗ്രഹമായ രാം ലല്ലയുടെ ചിത്രം പുറത്ത്

Advertisement

അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ വിഗ്രഹമായ രാം ലല്ലയുടെ ചിത്രം പുറത്ത്. പുതിയ ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിൽ വിഗ്രഹം സ്ഥാപിച്ചിരുന്നു. വിഗ്രഹത്തിന്‍റെ കണ്ണുകള്‍ മറച്ചിരിക്കുകയാണ്. ശ്രീരാമന്‍റെ അഞ്ചു വയസു പ്രായമുള്ള വിഗ്രഹം. അചല്‍മൂര്‍ത്തി എന്ന നിലയില്‍ പ്രധാനപ്രതിഷ്ഠയായി ആരാധിക്കും. മൈസുരു സ്വദേശി അരുണ്‍ യോഗിരാജ് ആണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിന്റെ ശിൽപ്പി. കൃഷ്ണശിലയില്‍ ആണ് വിഗ്രഹം
തീര്‍ത്തത്. താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിന് താഴെ ഉല്‍സവമൂര്‍ത്തിയായി ആരാധിക്കും.