ലോകത്തിലെ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം കൂടുതല്‍ രാജ്യങ്ങളുടെ പട്ടികയിൽ ഒമ്പതാമത്തെ സ്വര്‍ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 131,795 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2,191.53 ടണ്‍ സ്വര്‍ണ ശേഖരം ഉള്ളതിനാല്‍ സമ്പന്ന അറബ്, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോള്‍ ഒരുപടി മുന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഡബ്ല്യുജിസി പട്ടിക പ്രകാരം 8,133.46 ടണ്‍ സ്വര്‍ണ ശേഖരമുള്ള യുഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, അതിന്റെ മൂല്യം 489,133 മില്യണ്‍ ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്. 3,352 ടണ്‍ സ്വര്‍ണ ശേഖരവുമായി ജര്‍മ്മനി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.