ലഖിംപൂര്‍ . രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ അസമിൽ ആക്രമണം. ലഖിംപൂരിൽ വച്ചാണ് യാത്രയിലെ വാഹനങ്ങളും, ബോർഡുകളും തകർത്തത്. യാത്രയിലെ ജന പങ്കാളിത്തം കണ്ടു ഭയന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് ആക്രമണത്തിനു പിന്നിലെന്നു കോണ്ഗ്രസ് ആരോപിച്ചു. സംഭാവത്തിൽ പോലീസ് പരാതി നൽകി. അരുണാചൽ പ്രദേശിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്ര നാളെ അസമിൽ തിരിച്ചെത്തും
അസമിലെ ലഖിംപൂരിൽ വച്ചാണ്, ഭാരത് ജോഡോ ന്യായ് യാത്രയിലെ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്.യാത്രയുടെ ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ കോണ്ഗ്രസ് പങ്കു വച്ചു.ആക്രമണത്തിനു പിന്നിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയാണെന്ന് ആരോപിച്ച കോണ്ഗ്രസ്, ഭയന്ന് പിൻ മാറില്ലെന്നും, മുൻ നിശ്ചയിച്ച റൂട്ടിലൂടെ യാത്ര മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
മല്ലികാർജ്ജുൻ ഖർഗെ ഉൾപ്പെടെയുള്ളവർ അക്രമണത്തെ അപലപിച്ചു.ഇന്ന് രാവിലെ
ബോഗിനദിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര ഗുംതോ വഴി അരുണാചൽ പ്രദേശിൽ പ്രവേശിച്ചു.
.ഇറ്റാനഗറിലെ മൈഥുൻ ഗേറ്റിൽ പദയാത്രക്ക് ശേഷം, നാളെ ഭാരത് ജോഡോ ന്യാ യ് യാത്ര അസമിൽ തിരിച്ചെത്തും.
ബംഗാളിലെ അലിപുർദ്വാറിൽ എത്തിയ ശേഷം, 26-27 തിയ്യതികളിൽ യാത്രക്ക് വിശ്രമംആയിരിക്കുമെന്ന് ജയറാം രമേശ് അറിയിച്ചു