ന്യൂഡെല്‍ഹി . ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗം കേസിൽ പ്രതികളായ 11 പേരും ജയിലിൽ കീഴടങ്ങേണ്ട അവസാന ദിനം ഇന്ന്. കേസിൽ ജനുവരി എട്ടിലെ ഉത്തരവ് പ്രകാരം രണ്ടാഴ്ചത്തെ സമയമാണ് സുപ്രീംകോടതി പ്രതികൾക്ക് നൽകിയത്.ഉത്തരവിന് പിന്നാലെ സാവകാശം തേടി പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്,രമേഷ് രൂപ ഭായ് ചന്ദന എന്നിവർ സുപ്രീംകോടതിയെ സമീപിച്ചിങ്കിലും ഫലമുണ്ടായില്ല. മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ ഹർജി തള്ളുന്നു എന്ന് ജസ്റ്റിസ് ബീവി നാഗരത്നാ ഉൾപ്പെട്ട ബെഞ്ച് തീരുമാനമെടുത്തു.11 പ്രതികളും പോലീസ് നിരീക്ഷണത്തിലാണ്.
Home News Breaking News ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗം, പ്രതികളായ 11 പേരും ജയിലിൽ കീഴടങ്ങേണ്ട അവസാന ദിനം ഇന്ന്