135 വര്‍ഷത്തെ പാരമ്പര്യമുള്ള നാഷണല്‍ ജിയോഗ്രഫിക്ക് മാഗസിൻ അച്ചടി അവസാനിപ്പിക്കുന്നു

Advertisement

നീണ്ട 135 വര്‍ഷത്തെ പാരമ്പര്യമുള്ള നാഷണല്‍ ജിയോഗ്രഫിക്ക് മാഗസിൻ അച്ചടി അവസാനിപ്പിക്കുന്നു. ഇനി പൂര്‍ണമായും ഡിജിറ്റലിലായിരിക്കും പ്രസിദ്ധീകരിക്കുക. 
സാമ്പത്തിക പ്രതിസന്ധി ശക്തമായ നാഷണല്‍ ജിയോഗ്രഫിക്ക് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 
ആസന്നമായ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയെപ്പോലെ നാഷനല്‍ ജിയോഗ്രാഫിക് മാഗസിന്‍ നിരന്തരമായി താഴോട്ടുള്ള പാതയിലാണെന്നും വര്‍ധിച്ചുവരുന്ന അസഹനീയമായ ആവാസവ്യവസ്ഥയില്‍ നിലനില്‍പ്പിനായി പോരാടുകയാണെന്നും അച്ചടി അവസാനിപ്പിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു.
പ്രത്യേക പതിപ്പുകള്‍ മാത്രമായിരിക്കും ന്യൂസ് സ്റ്റാന്റുകളില്‍ ലഭ്യമാവുക.

Advertisement