ന്യായ് യാത്ര വാഹനങ്ങള്‍ക്കുനേരെ വീണ്ടും ആക്രമണമെന്ന് കോണ്‍ഗ്രസ്

Advertisement

അസമില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്ര വാഹനങ്ങള്‍ക്കുനേരെ വീണ്ടും ആക്രമണമെന്ന് കോണ്‍ഗ്രസ്. ജയറാം രമേശിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചെന്നും ന്യായ് യാത്ര സ്റ്റിക്കര്‍ ഇളക്കിയെടുത്തെന്നുമാണ് പരാതി. ഇതിനിടെ അയോധ്യ പ്രാണപ്രതിഷ്ഠാസമയത്ത് രാഹുല്‍ ഗാന്ധിക്ക് ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു.
അസമിലൂടെയുള്ള ഭാരത് ജോഡോ ന്യായ് യാത്ര മൂന്ന് ദിവസം പിന്നിടുകയാണ്. ഇന്ന് അരുണാചല്‍ – അസം അതിര്‍ത്തിയായ ഹോളോങ്കിയില്‍ നിന്ന് യാത്ര ആരംഭിച്ച രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിച്ചു. അസം സര്‍ക്കാര്‍ നീക്കങ്ങളില്‍ ഇതുവരെ മൗനം പാലിച്ച രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ ആഞ്ഞടിച്ചു.

Advertisement