ദിസ്പൂര്‍.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായയാത്രയ്ക്കിടെ നാടകീയ രംഗങ്ങൾ. പ്രതിഷേധിക്കാൻ എത്തിയ ബിജെപി പ്രവർത്തകർ ക്കിടെയിലേക്ക് ഇറങ്ങി ചെന്ന് രാഹുൽ ഗാന്ധി..
ഭാരത് ജോഡോ യാത്രക്ക് നേരെ അസമിൽ വീണ്ടും ആക്രമണം. യാത്ര വാഹനങ്ങളിൽ ബിജെപി പതാകകൾ സ്ഥാപിച്ചു. മാധ്യമ പ്രവർത്തകരെയും ആക്രമിച്ചതായി കോൺഗ്രസ്.അസമിലെ പൂരിൽ വച്ചാണ് നാടകീയ രംഗങ്ങൾ.
യാത്ര വാഹനങ്ങൾക്ക് നേരെ കൊടികൾ വീശി സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകരുടെ തടസം കണ്ട് രാഹുല്‍ വാഹനം നിർത്തി.മോദി മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകരെ നേരെ അഭിവാദ്യം ചെയ്തു. പിന്നെ അവർക്കിടെയിലേക്ക്.ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിഷമത്തിലായി. എന്നാല്‍ സംഘര്‍ഷം ഒതുക്കാന്‍ ആയി.
ജുമുഗുരിഹാട്ടിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി.പിസിസി അധ്യക്ഷൻ ബുപെൻ കുമാർ ബോറക്ക് പരുക്ക് ഏറ്റു.ജയറാം രമേശിന്റെ വാഹനത്തിലെ പോസ്റ്ററുകൾ കീറി.കോൺഗ്രസ് സമൂഹമാധ്യമ വിഭാഗത്തിന്റെ ക്യാമറകൾ അക്രമികൾ കവർന്നു.
ഭാരജ് ന്യായയാത്ര വാഹനങ്ങളിൽ ബിജെപി കൊടികൾ സ്ഥാപിച്ചതായും, ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രി ഹമന്തയാണെന്നും കോണ്ഗ്രസ് ആരോപിച്ചു.സംഭവത്തിൽ കോൺഗ്രസ് പോലീസിൽ പരാതി നൽകി.നാളെ അയോധ്യ പ്രാൺ പ്രതിഷ്ഠ ചടങ്ങിനു ശേഷമേ രാഹുൽ ഗാന്ധി ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കാവൂ എന്ന് മാനേജ്മെൻ്റ് കമ്മിറ്റി അറിയിച്ചു.