പരപുരുഷ ബന്ധം, ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കി കൊലപ്പെടുത്തി

Advertisement

പനാജി .ഗോവയില്‍ ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കി കൊലപ്പെടുത്തി. ആഡംബര ഹോട്ടല്‍ മനേജറാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ദീക്ഷ ഗാങ്വാര്‍ ആണ് മരിച്ചത്

സംഭവത്തിനെ തുടര്‍ന്ന് 29 കാരന്‍ യുപി സ്വദേശി ഗൗരവ് കട്യാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്ബായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. അതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും പോലീസ് പറയുന്നു. ഇങ്ങനെയൊരു വഴക്കിന് ശേഷം ഇരുവരും ബീച്ചില്‍ പോയി കുറെ സമയം ചിലവഴിച്ചു.അവിടെ വച്ച് കടയില്‍ കൊലപ്പെടുത്തുകയായിരുന്നു. അപകടമരണമാണെന്ന് ആദ്യം പ്രതി പറഞ്ഞെങ്കിലും പോലീസ് തെളിവുകള്‍ നിരത്തിയത്തോടെ കുറ്റം സമ്മതിക്കുകയായിരുന്നു. സഹ ടൂറിസ്റ്റുകള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഗൗരവ് കുടുങ്ങിയത്. ഇയാള്‍ കടലില്‍നിന്നും കയറിവരുന്നതും പിന്നെ തിരികെ പോയി മരണം ഉറപ്പു വരുത്തുന്നതും ഒരു ടൂറിസ്റ്റ് ചിത്രീകരിച്ചിരുന്നു.

Advertisement