വിമാനം റദ്ദാക്കിയതിന് ഉപഭോക്താവിന് 64000 രൂപ നഷ്ടപരിഹാരം

Advertisement

തിരുവനന്തപുരം.പകരം യാത്ര സൌകര്യം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കിയതിന് ഉപഭോക്താവിന് 64000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കൊല്ലം ഉപഭോക്തൃ കമ്മീഷൻ പ്രസിഡൻറ് ഇ എം മുഹമ്മദ് ഇബ്രാഹിം, മെമ്പർ സന്ധ്യ റാണിയും നൽകിയ പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനായ കോടതി നഷ്ടപരിഹാരം വിധിച്ചത്. സ്പൈസ് ജെറ്റ് കമ്പനിയുടെ ഡൽഹി കൊച്ചി വിമാനം 2019ലാണ് ഇരുവരും ബുക്ക് ചെയ്തത്. എന്നാൽ യാത്രക്ക് പതിമൂന്ന് ദിവസം മുൻപ് വിമാന കമ്പനി ടിക്കറ്റുകൾ റദ്ദാക്കുകയായിരുന്നു. റീബുക്കിങോ , മുഴുവൻ ടിക്കറ്റ് തുകയോ യാത്രക്കാർക്ക് തിരിച്ചു നൽകിയില്ല. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്.

Advertisement