മുംബൈ; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ മുഹൂര്‍ത്തത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.രാംലല്ല പ്രതിഷ്ഠ സമയത്ത് പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന യുവതിയുടെ അഭ്യര്‍ത്ഥന ഡോക്ടര്‍ അംഗീകരിക്കുകയായിരുന്നു.
യുവതിയുടെ പ്രസവം നാളെയാണ് നടക്കേണ്ടിയിരുന്നത് എന്നാല്‍ ഇന്ന് കുഞ്ഞ് പിറക്കണമെന്ന അവരുടെ ആഗ്രഹത്തിനെ തുടര്‍ന്ന് മുഹൂര്‍ത്തത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. കുഞ്ഞ് ജനിച്ചത് 12.30 നാണെന്നും ്മമ്യും കുട്ടിയുംസുഖമായി ഇരിക്കുന്നതായും അദ്ദേഹം പറഞ്ഞു.