ഒരുകോടി വീടുകളുടെ റൂഫ് ടോപ്പുകളിൽ സോളാർ പാനൽ, സ്വപ്ന പദ്ധതിയുമായി മോദി

Advertisement

ന്യൂഡെല്‍ഹി . പ്രധാനമന്ത്രി സൂര്യോദയ യോജന പദ്ധതി പ്രഖ്യാപിച്ചു നരേന്ദ്രമോദി. ഒരുകോടി വീടുകളുടെ റൂഫ് ടോപ്പുകളിൽ സോളാർ പാനൽ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അയോധ്യയിൽ നിന്നും മടങ്ങിയെത്തിയ ശേഷം താനെടുക്കുന്ന ആദ്യ തീരുമാനം എന്ന് നരേന്ദ്രമോദി. പദ്ധതിയുടെ ലക്ഷ്യം വൈദ്യുത ബിൽ കുറയ്ക്കുകയും, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ആണ്. നിലവില്‍ സര്‍ക്കാര്‍ സബസിഡികളോടെ നടക്കുന്ന സോളാര്‍പദ്ധതികളില്‍ നിന്നും എത്ര വ്യത്യസ്തമാകും പുതിയ പദ്ധതിയെന്നാണ് ഉറ്റുനോക്കുന്നത്.

Advertisement