ഭാരത് ജോഡോ ന്യായയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം, കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചു

Advertisement

അസമിൽ ഭാരത് ജോഡോ ന്യായയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ, കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചു.എല്ലാ സംസ്ഥാന – ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അതേ സമയം രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും, കോൺഗ്രസ് പ്രവർത്തകർക്കും എതിരെ അസം പോലീസ് കേസടുത്തതിൽ കടുത്ത പ്രതികരണവുമായി കോൺഗ്രസ് രംഗത്ത് വന്നു. ജോർഹട്ടിൽ ആശയകുഴപ്പത്തെ തുടർന്ന് വഴി മാറി പോയത് നേതാക്കൾ ആണെന്നും,അതിനാൽ നേതാക്കൾക്ക് എതിരെയാണ് കേസ് എടുക്കേണ്ടത് എന്നും കൊണ്ഗ്രെസ്സ് നേതൃത്വം പ്രതികരിച്ചു. ഇന്നലെ വൈകീട്ട് മേഘാലയയിലെ പഹംസിയയിൽ പദയാത്ര നടത്തിയ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിൽ തിരിച്ചെത്തും. എന്നാൽ ഗുവഹത്തി നഗരത്തിൽ പ്രവേശിക്കാൻ പോലീസ് ഇത് വരെ അനുമതി നൽകിയിട്ടില്ല.

Advertisement