ട്രെയിനിടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു

Advertisement

മുംബൈ. ട്രെയിനിടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു. പാൽഗഡ് ജില്ലയിലെ വസായിക്ക് സമീപമാണ് അപകടം. ചീഫ് സിഗ്നലിംഗ് ഇൻസ്പെക്ടർ വസുമിത്ര,ഇലക്ട്രിക്കൽ സിഗ്നലിംഗ് മെയിന്റയ്നർ ഉത്തം ലംമ്പുത്രെ, ഹെല്പർ സച്ചിൻ വാങ്കഡെ എന്നിവരാണ് മരിച്ചത്. സിഗ്നലിംഗ് അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടം. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി റെയിൽവേ 55,000 രൂപ പ്രഖ്യാപിച്ചു. സംഭവത്തിൽ വെസ്റ്റേൺ റെയിൽവേ അന്വേഷണം ആരംഭിച്ചു.