അയോധ്യയിലേക്ക് പോയത് വിശ്വാസത്തിന്റെ ഭാഗം: അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല…നടൻ രജനീകാന്ത്

Advertisement

പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് അയോധ്യയിലേക്ക് പോയത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും നടൻ രജനീകാന്ത്. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ചെന്നൈയിലെത്തിയ  രജനീകാന്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .

എല്ലാവര്‍ഷവും അയോധ്യ സന്ദര്‍ശിക്കുന്നത് താന്‍ പതിവാക്കുമെന്നും താരം പറഞ്ഞു. ഭാര്യ ലത, രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണ റാവു, ചെറുമകന്‍ ലിംഗ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ദര്‍ശനത്തിന് ശേഷം ഇന്നലെയാണ് രജനീകാന്ത് കുടുംബത്തോടൊപ്പം ചെന്നൈയിലെത്തിയത്.

Advertisement