ധർമപുരിയിൽ മൂന്ന് ട്രക്കുകളും രണ്ട് കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു മരണം

Advertisement

ധർമപുരി: തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ തോപ്പൂർ ഘട്ട് റോഡിൽ മൂന്ന് ട്രക്കുകളും രണ്ട് കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു മരണം. ബെംഗളൂരു-സേലം ദേശീയ പാതയിൽ ബുധനാഴ്ച ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പേർ മരിച്ചു ഇവര്‍ കാര്‍ യാത്രക്കാരാണ്. പുല്ലുകയറ്റിവന്ന ലോറി മറ്റ് ലോറിയുമായി കൂട്ടിയിടിച്ച് കാറിനു മുകളിലേക്കു മറിഞ്ഞ് തീപിടിക്കുകയും കാര്‍ യാത്രക്കാര്‍ കുടുങ്ങി മരിക്കുകയുമായിരുന്നു. ലോറി

സിസിടിവി ദൃശ്യങ്ങളിൽ, കൃഷ്ണഗിരിയിൽ നിന്ന് സേലത്തേക്ക് പോകുകയായിരുന്ന ഒരു ട്രക്ക് പാലത്തിൽ മറ്റൊരു ട്രക്കിൽ ഇടിക്കുന്നത് കാണാം.

Advertisement