കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന…സര്‍ക്കാരിനോട് നന്ദി പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍…എന്‍ഡിഎയിലേക്ക് ചേക്കേറുന്നുവെന്ന് സൂചന

Advertisement

ജെഡിയു-ആര്‍ജെഡി ഭിന്നതയ്ക്കിടെ കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കാന്‍ തീരുമാനിച്ച മോദി സര്‍ക്കാരിനോട് വീണ്ടും നന്ദി പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാറില്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ യുപിഎ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട കാര്യം ഇപ്പോഴെങ്കിലും സാധിച്ചുതന്നതിന് എന്‍ഡിഎ സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു. കര്‍പൂരി ഠാക്കൂറിന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് ജെഡിയു സംഘടിപ്പിച്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് ചേക്കേറുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ ഗാന്ധിയേയും ബിഹാറില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മകന്‍ തേജസ്വി പ്രസാദ് യാദവിനെയും പരിഗണന നല്‍കി കുടുംബരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ പരോക്ഷമായി നിതീഷ് കുറ്റപ്പെടുത്തുകയും ചെയ്തു.