അടിയന്തര സാഹചര്യം നിലവിലില്ല, മറ്റൊരു സംസ്ഥാനത്തും ഇത്തരം പ്രശ്നങ്ങൾ ഇല്ല, കേരളത്തിൻ്റെ കടമെടുപ്പ് കേസിൽ കേന്ദ്രം

Advertisement

ന്യൂഡെൽഹി . സുപ്രീകോടതിയിൽ കടമെടുപ്പ് പരിധിക്കെതിരെ കേരളം നൽകിയ സ്യൂട്ട് ഹർജിയിൽ സംസ്ഥാനത്തിന്റെ വാദത്തെ നിഷേധിച്ച് കേന്ദ്രസർക്കാർ.വാദത്തിൽ ചൂണ്ടിക്കാട്ടുന്നത് പോലുള്ള അടിയന്തര സാഹചര്യം നിലവിലില്ലെന്നും മറ്റൊരു സംസ്ഥാനങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്നും കേന്ദ്രതിന് വേണ്ടി അറ്റോണി ജനറൽ സുപ്രീംകോടതിയിൽ വാദിച്ചു. ഇടക്കാല ഉത്തരവ് തേടിയുള്ള ഹർജി പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്രസർക്കാരിന്റെ വാദം. ഹർജി ഉടൻ പരിഗണിക്കണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൾ കബിൽ സിബൽ ആവശ്യപ്പെട്ടു.ഇടക്കാല ഉത്തരവ് തേടിയുള്ള ഹർജിയിൽ കേന്ദ്രത്തോട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. ഹർജി അടുത്തമാസം 13ന് പരിഗണിക്കും.കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ സുപ്രീംകോടതി ഇടപെടൽ തേടിയാണ് കേരളം ഹർജി സമർപ്പിച്ചത്