ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ വര്‍ണാഭമായ റിപ്പബ്ലിക് ദിന പരേഡ് നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയപതാക ഉയര്‍ത്തി. തുടർന്ന് നടന്ന പരേഡില്‍ രാജ്യത്തിന്റെ സൈനീകശക്തിയും നാരീശക്തിയും വിളിച്ചോതിയുള്ള പരേഡ് ആണ് നടന്നത്. അണിനിരന്നതില്‍ 80 ശതമാനവും വനിതകളാണ്.
രാജ്യത്തിന്റെ പ്രതിരോധക്കരുത്ത് വിളിച്ചോതി മിസൈലുകള്‍, ഡ്രോണുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനിക വാഹനങ്ങള്‍ തുടങ്ങിയ പരേഡില്‍ അണിനിരന്നു. 90 അംഗ ഫ്രഞ്ച് സൈനികസംഘവും 30 പേരടങ്ങുന്ന ബാന്‍ഡ് സംഘവും പരേഡിന് മാറ്റുകൂട്ടി. ഫ്രാന്‍സിന്റെ 2 റഫാല്‍ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി.
രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിശിഷ്ടാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ പരേഡ് വീക്ഷിച്ചു.