ഭാരത് ജോഡോ ന്യായ് യാത്രയോട് മമത കാട്ടാതെ മമത

Advertisement

കൊല്‍ക്കത്ത. ബംഗാളിൽ പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രശ്നങ്ങൾ നേരിടുന്നു എന്ന് പിസിസി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി.യാത്രയുടെ ഭാഗമായുള്ള ചില പൊതുസമ്മേളനങ്ങൾക്ക് മമതയുടെ സർക്കാർ അനുമതി നിഷേധിക്കുന്നുവെന്ന് ആരോപണം.3024ലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ രാഹുൽ ഗാന്ധി യാത്ര നടത്തുന്നത് എന്ന് ആം ആദ്മിയുടെയും വിമർശനം. രണ്ടുദിവസത്തെ ഇടവേള നൽകിയ യാത്ര മറ്റന്നാൾ പുനരാരംഭിക്കും.

ബംഗാളിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ചില സ്ഥലങ്ങളിൽ നടത്താനിരുന്ന പൊതുസമ്മേളനങ്ങൾക്ക് സർക്കാർ അനുമതി നിഷേധിക്കുന്നു എന്നാണ് സംസ്ഥാനത്തെ പിസിസി അധ്യക്ഷൻ അതിർ രഞ്ജൻ ചൗധരിയുടെ വിമർശനം.അസമിലെ അതേ സാഹചര്യമാണ് ബംഗാളിലും അനുഭവിക്കുന്നതെന്നാണ് കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ ആരോപണം. മമതയെ അനുനയിപ്പിക്കുവാനുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾക്കിടയിലാണ് സംസ്ഥാന ഘടകത്തിന്റെ തുറന്ന വിമർശനം.

യാത്രയിൽ പങ്കെടുക്കുന്നതിനായി മമതയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുനഖാർഗെ സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ആം ആദ്മി പാർട്ടിയിൽ നിന്നും ആക്ഷേപം ഉണ്ടായി. രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്രയാണെന്നും യാത്രയിലൂടെ സ്നേഹത്തിന്റെ കട തുറക്കൽ അല്ല പ്രതിപക്ഷത്തിന്റെ അന്ത്യമാണ് സംഭവിക്കുന്നതെന്ന് ആം ആദ്മി എംഎൽഎ നരേഷ് ബല്യാൺ എക്സിൽ പ്രതികരിച്ചു. പ്രതികരണം ചർച്ചയായതോടെ എംഎൽഎ പോസ്റ്റ് നീക്കം ചെയ്തു. ഭാരത് ജോഡോ ന്യായി യാത്രയ്ക്കെതിരെ നേരത്തെ ജെഡിയുവും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Advertisement