ചെന്നൈ. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ് നാട് ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ച ഇന്ന് ആരംഭിയ്ക്കും. കോൺഗ്രസുമായുള്ള ചർച്ച ഇന്ന് വൈകിട്ട് മൂന്നിന് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടക്കും. സഖ്യകക്ഷികളുടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെ രൂപീകരിച്ച സമിതിയുമായാണ് ചർച്ച. ടി ആർ ബാലു എംപിയാണ് സമിതി അധ്യക്ഷൻ. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിൻ്റെ നേതൃത്വത്തിലാണ് മുതിർന്ന നേതാക്കൾ അടങ്ങുന്ന കോൺഗ്രസ് സംഘം ചർച്ചയ്ക്കായി എത്തുക. തമിഴ് നാട്ടിൽ ഒൻപത് സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് മത്സരിയ്ക്കുന്നത്. ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് കോണഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒൻപത് സീറ്റുകളിൽ കൂടുതൽ നൽകാൻ സാധിയ്ക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകുന്നതിനെതിരെ ഡിഎംകെയിലെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.
Home News Breaking News കോണ്‍ഗ്രസിന് ഒന്‍പതിനു മേല്‍ സീറ്റ് കൊടുക്കുമോ, ഡിഎംകെ സഖ്യസീറ്റ് വിഭജന ചർച്ച ഇന്ന് ആരംഭിയ്ക്കും