ഭാരത് ജോഡോന്യായ് യാത്ര ബംഗാളിൽ പര്യടനം ആരംഭിച്ചു

Advertisement

കൊല്‍ക്കൊത്ത.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ
ന്യായ് യാത്ര ബംഗാളിൽ പര്യടനം ആരംഭിച്ചു.രണ്ടു മണിയോടെ ജല്‍പൈഗുരി
ജില്ലയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.യാത്രയിൽ മമതയെ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളും ദേശീയനേതൃത്വത്തിന്റെ ഭാഗത്ത.രാഹുൽ ഗാന്ധി ബിജെപിയുടെ സ്റ്റാർ ക്യാമ്പയ്നർ ആണെന്ന് അസം മുഖ്യമന്ത്രി ഹമന്ദ ബിശ്വ ശർമ്മ പരിഹസിച്ചു.

ബംഗാളിൽ തൃണമൂലും സംസ്ഥാനത്തെ കോൺഗ്രസ്സും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് യാത്ര വീണ്ടും പുനരാരംഭിച്ചത്. യാത്രയിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ പങ്കെടുപ്പിക്കുവാനുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രമം വിഫലമായി.ഇന്ന് മുതൽ നാല് ദിവസത്തേക്ക് വടക്കൻ ബംഗാളിലെ വിവിധ ഇടങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക പരിപാടികളിൽ മമത ബാനർജി പങ്കെടുക്കും. രാഹുലിന്റെ യാത്രയ്ക്കെതിരെ വീണ്ടും വിമർശനവുമായി ഹിമന്ത ബിശ്വശർമ്മയെത്തി.

രാഹുൽ ഗാന്ധി എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം പരാജയമാണെന്ന് അസം മുഖ്യമന്ത്രി മർശിച്ചു.

പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ ചൂണ്ടിക്കാട്ടി സിലിഗുഡി ജില്ലയിലെ യാത്രയോടനുബന്ധിച്ചുള്ള പൊതുയോഗത്തിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.ബീഹാറിൽ നിതീഷ് കുമാർ മറുകണ്ടം ചാടിയതോടെ കോൺഗ്രസിന് വലിയ തിരിച്ചടികളാണ് യാത്രാ മധ്യ ലഭിക്കുന്നത്.മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ നാളെ യാത്ര ബീഹാറിൽ കടക്കും

Advertisement