കാല്‍ക്കീഴില്‍ പോയ മണ്ണ്, ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ

Advertisement

പട്ന. ഇന്ത്യ മുന്നണിയുടെ അടിത്തറയിളക്കി നിതീഷ്കുമാര്‍ പോയതിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ. ഇന്നും നാളെയും യാത്ര ബീഹാറിൽ പര്യടനം നടത്തും.ജെഡിയു ഒഴികെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ യാത്രയിലെത്തുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ക്ഷണം ലഭിച്ച തേജസ്വി യാദവ് നേരത്തെ പങ്കെടുക്കും എന്നായിരുന്നു അറിയിച്ചത്.പൂർണിയയിൽ കോൺഗസ് മഹാറാലിയും സംഘടിപ്പിക്കുന്നുണ്ട്.ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും റാലിയുടെ ഭാഗമായേക്കും., സിപിഐഎം.സിപിഐ, തുടങ്ങി പാർട്ടികളെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും യാത്രയിൽ പങ്കെടുക്കുമെന്നാണ് കോൺഗസ് നേതാവ് പ്രേംചന്ദ്ര മിശ്ര അറിയിച്ചത്.ബീഹാറിലെ രണ്ട് ദിവസത്തെ പര്യടനത്തിനുശേഷം യാത്ര വീണ്ടും റാലി ബംഗാളിലേക്ക് കടക്കും.