ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഈ സംസ്ഥാനം

Advertisement

ഡാർജിലിംങ്.ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്.ഫെബ്രുവരി രണ്ടിന് സമിതി കരട് റിപ്പോർട്ട് ഉത്തരഖണ്ഡ് സർക്കാരിന് കൈമാറും.അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.ബില്ല് പാസ്സാക്കാൻ ഫെബ്രുവരി 5ന് ഏകദിന പ്രത്യേ ക സമ്മേളനം വിളിച്ചു ചേർക്കും.ബില്ല് സഭയിൽ അവതരിപ്പിച്ചു ചർച്ചകൾക്ക് ശേഷം പാസാക്കാൻ ആണ് സർക്കാർ നീക്കം. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സർക്കാരിന് കരട് റിപ്പോർട്ട് സമർപ്പിക്കുക.യുസിസി നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചു നടപടികൾ ആരംഭിച്ച സംസ്ഥാനമാണ് ഉത്തരഖണ്ഡ്.ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണ് സംസ്ഥാനത്തെ ബിജെപി സർക്കാരിന്റേത്