മഹാത്മാഗാന്ധിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം

Advertisement

ന്യൂഡെല്‍ഹി. രാജ്യം ഇന്ന് മഹാത്മാഗാന്ധിയുടെ 76 ആം രക്തസാക്ഷി ദിനം ആചരിക്കുന്നു. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948 ല്‍ രാഷ്ട്രപിതാവ് കൊല്ലപ്പെടുകയായിരുന്നു.

1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്. 76 ചരമ ദിനത്തിൽ മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ് ഘട്ടിൽ രാഷ്ട്രം അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കും. രാസ്കറ്റിൽ നടക്കുന്ന സർവ്വമത പ്രാർത്ഥനയിൽ രാഷ്ട്രപതി പ്രധാനമന്ത്രി അടക്കമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. രാവിലെ 9:45 മുതലാണ് രാജ് ഘട്ടിൽ സർവ്വമത പ്രാർത്ഥന നടക്കുക

Advertisement