പട്ന . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബീഹാറിലെ അരാരിയയിൽ പര്യടനം ആരംഭിക്കും.ഇന്നലെ ബീഹാറിലെത്തിയ ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ നിതീഷിനെതിരെയുള്ള പരാമർശങ്ങളിൽ നിന്ന് വിട്ട് നിന്നു.
നിതീഷ് കുമാർ എൻഡിഎയിൽ എത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വലിയ പരിപാടികൾ ആണ് യാത്രയുടെ ഭാഗമായി കോൺഗ്രസ് ഒരുക്കിയത്.പൂർണിയയിൽ മഹാ റാലി സംഘടിപ്പിക്കും.രാഹുലിന്റെ യാത്രയിൽ ആർജെഡി നേതാക്കളെയും ഇടത് പാർട്ടി നേതാക്കളെയും പങ്കെടുപ്പിക്കാനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്.ബംഗാളിലെ മാൽഡയിലെ ഗസ്റ്റ് ഹൗസിൽ അനുമതി നിഷേധിച്ചത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.ബീഹാർ പര്യടനത്തിന് ശേഷം യാത്ര നാളെ ബംഗാളിൽ മടങ്ങി എത്തും